മ​ല​ബാ​ര്‍ ഇ​ന്ന​വേ​ഷ​ന്‍ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Saturday, February 29, 2020 12:20 AM IST
കോ​ഴി​ക്കോ​ട് : നാ​ളെ​യു​ടെ വ​ഴി​കാ​ട്ടി​യാ​കു​ന്ന നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പു​ത്ത​ന്‍ ആ​ശ​യ​ങ്ങ​ളും അ​വ​ത​ര​ണ​ങ്ങ​ളും പ​ങ്കു​വച്ച് മ​ല​ബാ​ര്‍ ഇ​ന്ന​വേ​ഷ​ന്‍ ഫെ​സ്റ്റി​വ​ലി​ന് മേ​ഖ​ലാ​ശാ​സ്ത്ര​കേ​ന്ദ്ര​ത്തി​ല്‍ തു​ട​ക്കം.​പ​ന്ത്ര​ണ്ട് വ​യ​സുകാ​ര​ന്‍റെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം മു​ത​ല്‍ അ​ന്‍​പ​ത് പി​ന്നി​ട്ട​വ​രു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​ശ​യ​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളു​മാ​ണ് ഇ​ന്ന​വേ​ഷ​ന്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം.

കൂ​ടാ​തെ മോ​ട്ടോ​ര്‍ ബൈ​ക്ക് ,കാ​ര്‍ എ​ന്നി​വ​യു​ടെ രൂ​പ​ക​ല്‍​പ്പ​ന​ക​ള്‍ , ഡ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍, ഗ്ലാ​സ്‌​നി​ര്‍​മ്മാ​ണം, ഡി​സൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍, സു​വോ​ളി​ജി​ക്ക​ല്‍ സ​ര്‍​വ്വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​ദ​ര്‍​ശ​നം,എ​ന്‍​ഐ​ടി, അ​ട​യ്ക്കാ സു​ഗ​ന്ധ​വി​ള ഡ​യ​റ​ക്ടേ​റ്റ് കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യു​ടെ പ​വ​ലി​യ​നു​ക​ളും ഇ​ന്ന​വേ​ഷ​ന്‍ ഫെ​സ്റ്റി​വ​ലി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റീ​ജ​യ​ണ​ല്‍ സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ആ​ന്‍ഡ് പ്ലാ​നി​റ്റോ​റി​യ​മാ​ണ് ഫെ​സ്റ്റി​വ​ല്‍ ഒ​രു​ക്കി​യ​ത്. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഇ​ന്ന​വേ​ഷ​ന്‍ ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ച്ച് ഒ​ന്നി​ന് പ​രി​പാ​ടി സ​മാ​പി​ക്കും.