പൗ​ര​ത്വ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന പ്ര​ച​ാര​ണം: താ​മ​ര​ശേ​രി​യി​ല്‍ വീ​ണ്ടും അ​റ​സ്റ്റ്
Saturday, February 29, 2020 12:22 AM IST
താ​മ​ര​ശേ​രി: ബി​ജെ​പി താ​മ​ര​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​കണ​മെ​ന്ന് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശം അ​യ​ച്ചെ​ന്നാ​രോ​പി​ച്ച് വീ​ണ്ടും അ​റ​സ്റ്റ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ കൂ​ട​ത്താ​യി പു​റാ​യി​ല്‍ പി. ​സ​ത്താ​റി​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ വ​ന്ന സ​ന്ദേ​ശം സു​ഹൃ​ത്തി​ന് അ​യ​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഐ​പി​സി 153 പ്ര​കാ​രം അ​റ​സ്റ്റ്ചെ​യ്ത​ത്. സ​ത്താ​ര്‍ യൂ​ത്ത്‌ലീ​ഗ് കൂ​ട​ത്താ​യി പു​റാ​യി​ല്‍ യൂ​ണി​റ്റ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​ണ്. യൂ​ത്ത് വിം​ഗ് താ​മ​ര​ശേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ഡി​വൈ​എ​ഫ്‌​ഐ പ്ര​ദേ​ശി​ക നേ​താ​വു​മാ​യ ഷ​മീ​റി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ക​ലാ​പം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ​താ​മ​ര​ശേ​രി​യി​ല്‍ ബി​ജെ​പി ന​ട​ത്തി​യ പൗ​ര​ത്വ വി​ശ​ദീ​ക​ര​ണ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.