വി​ല​ക്ക​യ​റ്റ പ​രി​ശോ​ധ​ന​യ്ക്കി​ടെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് പോ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി
Thursday, March 26, 2020 11:14 PM IST
കൊ​ണ്ടോ​ട്ടി: കോ​വി​ഡ് -19 ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ളി​ലെ വി​ല​ക്ക​യ​റ്റ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ന​ഗ​ര​സ​ഭാ സം​ഘ​ത്തെ ആ​ൾ​ക്കൂ​ട്ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​ന്‍റെ ലാ​ത്തി പ്ര​യോ​ഗം. അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് പി​ന്നീ​ട് മാ​പ്പു ചോ​ദി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​സി. ഷീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി പി.​ടി. ബാ​ബു, ജെ​ഐ​ച്ച്ഐ അ​നി​ൽ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ യു.​കെ. മ​മ്മ​ദി​ശ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​പ്പ​ല​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.
സം​ഘം ക​ട​യി​ൽ ക​യ​റി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ലെ​ത്തി​യ എ​സ്ഐ ചാ​ടി​യി​റ​ങ്ങി സം​ഘ​ത്തെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പി.​ടി. ബാ​ബു​വി​നും ജെ​ഐ​ച്ച്ഐ അ​നി​ൽ​കു​മാ​റി​നും ലാ​ത്തി കൊ​ണ്ടു അ​ടി​യേ​റ്റു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​സി. ഷീ​ബ ഓ​ടി​മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. കൗ​ണ്‍​സി​ല​ർ യു.​കെ. മ​മ്മ​ദി​ശ​യെ ക​ണ്ട​തോ​ടെ​യാ​ണ് എ​സ്ഐ​ക്ക് അ​വി​ടെ​യു​ള്ള​ത് ന​ഗ​ര​സ​ഭാ​ധി​കൃ​ത​രാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.
ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​നം നി​ർ​ത്തി​യ സ്ഥ​ല​മാ​യി​രു​ന്നി​ട്ട് കൂ​ടി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​തെ ലാ​ത്തി വീ​ശി​യ പോ​ലീ​സ് ന​ട​പ​ടി ഏ​റെ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ രം​ഗം പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഏ​റെ വി​വാ​ദ​മാ​യി. തെ​റ്റ് ബോ​ധ്യ​മാ​യ എ​സ്ഐ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മാ​പ്പു​പ​റ​ഞ്ഞു. വൈ​കീ​ട്ട് ന​ഗ​ര​സ​ഭാ​കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വും മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വീ​ഴ്ച​യി​ൽ ക്ഷ​മ ചോ​ദി​ച്ചു. എ​സ്ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് പോ​ലീ​സി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ കൈ​കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളി​ൽ പോ​ലീ​സ് പൂ​ർ​ണ സ​ഹാ​യം വാ​ഗ്ദാ​നം ന​ൽ​കി.
​സ്ഥ​ലം എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം, പോ​ലീ​സ്, ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു.