ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ​ച്ച​ക്ക​റി​കൃഷി: പ്രോ​ത്സാ​ഹ​ന​വു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 ജാ​ഗ്ര​ത​ക്കാ​ല​ത്ത് വീ​ട്ടു​വ​ള​പ്പി​ലും മ​ട്ടു​പ്പാ​വി​ലും പ​ച്ച​ക്ക​റി​കൃഷി​യി​ലേ​ര്‍​പ്പെ​ടു​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ .
വീ​ടു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പ​ച്ച​ക്ക​റി​കൃഷി​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചി​ത​നു​സ​രി​ച്ചാ​ണ് പ​ച്ച​ക്ക​റി​കൃഷി ചെ​യ്യാ​ന്‍ താ​ത്പര്യ​മു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ഗനി​ര്‍​ദ്ദേ​ശ​വു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ മു​ന്നോ​ട്ടു​വ​ന്ന​ത്.​കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​ത്. ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ സ്വ​ന്ത​മാ​യി സ​മാ​ഹ​രി​ക്കു​തി​നോ​ടൊ​പ്പം കൃ​ഷി ഭ​വ​ന്‍ , മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍ എി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​വ​യും ഉ​പ​യോ​ഗി​ക്കാം.
താ​ത്്‍​പര്യ​മു​ള്ള​വ​ര്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​-ഒാര്‍​ഡി​നേ​റ്റ​റെ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ ന​ല്‍​കും.​
പോ​ഷ​ക സ​മൃ​ദ്ധ​മാ​യ തൈ​ക​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ത​കു​ന്ന മൈ​ക്രോ ഗ്രീ​ന്‍ കൃ​ഷി​രീ​തി​ക്കും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ്രോ​ത്സാ​ഹ​ന​ം ന​ല്‍​കു​ന്നു​ണ്ട്.
വീ​ട്ടി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ ഫോ​ട്ടോ​ക​ള്‍ മി​ഷ​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.​ചീ​ര, പ​യ​ര്‍, വെ​ണ്ട, വ​ഴു​ത​ന, മു​ള​ക്, പാ​വ​ല്‍, പ​ട​വ​ലം, പീ​ച്ചി​ല്‍, കോ​വ​ല്‍, നി​ത്യ​വ​ഴു​ത​ന, ത​ക്കാ​ളി, അ​മ​ര, വാ​ല​ങ്ങ, ചു​ര​യ്ക്ക, മ​ത്ത​ന്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റിക​ളും മൈ​ക്രോ​ഗ്രീ​ന്‍ കൃ​ഷി അ​നു​സ​രി​ച്ച് പ​യ​ര്‍, ക​ട​ല, ക​ടു​ക്, ജീ​ര​കം, ഗോ​ത​മ്പ്, ഉ​ഴു​ന്ന്, ചെ​റു​പ​യ​ര്‍ എ​ന്നി​വ​യു​ടെ വി​ത്ത് വി​ത​ച്ച് ഇ​ളം തൈ​ക​ള്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ആ​രം​ഭി​ച്ച​ത്. ഫോ​ണ്‍ : 0471 2449939,