ത​ല​യാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി കൊ​റോ​ണ പ്ര​തി​രോ​ധ സെ​ല്‍ സ​ജീ​വം
Tuesday, March 31, 2020 10:55 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച കൊ​റോ​ണ പ്ര​തി​രോ​ധ സെ​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മ​രു​ന്ന്, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്‍​കും. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കും.
അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വോള​ണ്ടിയ​ര്‍​മാ​ര്‍ എ​ത്തി റേ​ഷ​ന്‍ കാ​ര്‍​ഡും സ​ഞ്ചി​യും വാങ്ങും. അ​രി​യും സാധനങ്ങളും വാ​ങ്ങി ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലോ​ടെ യാണ് എത്തി​ച്ചു ന​ല്‍​കുന്നത്. കാ​ര്‍​ഡ് വാങ്ങാൻ ഓ​രോ വോള​ണ്ടി​യ​ര്‍ മാ​രാ​ണ് വീ​ടു​ക​ളി​ലെ​ത്തി​യ​ത്. അ​രി എത്തിക്കാന്‍ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളെ​ത്താ​ത്ത ചു​രു​ക്കം വീ​ടു​ക​ളി​ല്‍ ത​ല​ച്ചു​മ​ടാ​യും റേ​ഷ​ന്‍ എ​ത്തി​ച്ചു ന​ല്‍​കും.