പ​തി​മൂ​ന്നു​കാ​ര​ന്‍ ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി മ​രി​ച്ചു
Wednesday, April 1, 2020 9:55 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​ന്നൂ​ട്ടി​പ്പാ​റ​യി​ല്‍ പ​തി​മൂ​ന്നു​കാ​ര​ന്‍ ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി മ​രി​ച്ചു. കു​ട്ടി​യു​ടെ ദാ​രു​ണ മ​ര​ണ​മ​റി​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ ഹൃ​ദ്രോ​ഗി​യാ​യ മു​ത്ത​ച്ഛ​നും മ​രി​ച്ചു. ക​ന്നൂ​ട്ടി​പ്പാ​റ ച​ക്ക​ച്ചാ​ട്ടി​ല്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍ -നൗ​ഷി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ബാ​സിം(13), മു​ഹ​മ്മ​ദ് ബാ​സി​മി​ന്‍റെ പി​താ​വി​ന്‍റെ പി​താ​വ് സി.​എ​ച്ച്.​അ​ല​വി ഹാ​ജി(68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടി​ലെ അ​ട​ച്ചി​ട്ട മു​റി​യ്ക്ക​ക​ത്ത് ക​ഴു​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി അ​വ​ശ​നാ​യ നി​ല​യി​ല്‍ മു​ഹ​മ്മ​ദ് ബാ​സി​ലി​നെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ താ​മ​ര​ശേ​രി ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് ബാ​സി​ലി​നെ എ​ത്തി​ച്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ല​വി ഹാ​ജി​യെ​യും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​രി​ച്ചു. ബാ​സി​മി​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു. ക​ന്നൂ​ട്ടി​പ്പാ​റ ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ബ​റ​ട​ക്കി.

താ​മ​ര​ശേ​രി എ​സ്‌​ഐ സ​ന​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഫാ​ത്തി​മ ന​സ്റി​ന്‍ , മു​ഹ​മ്മ​ദ് റാ​സിം എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് ബാ​സി​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍ . മു​ഈ​നു​ല്‍ ഇ​സ്ലാം മ​ഹ​ല്ല് ക​മ്മി​റ്റി ഖ​ജാ​ന്‍​ജി​യാ​ണ് മ​രി​ച്ച അ​ല​വി ഹാ​ജി. ന​ഫീ​സ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സ​ല്‍​മ​ത്ത്, ഹാ​ജ​റ, ഇ​ഖ്ബാ​ല്‍, അ​ബ്ദു​ള്‍ ജ​ലീ​ല്‍ , ഹ​ഫ്സ​ത്ത്.

മ​രു​മ​ക്ക​ള്‍: അ​ലി(​പൂ​നൂ​ര്‍ ), റി​യാ​സ് (എ​ര​ഞ്ഞി​ക്ക​ല്‍ ), നൗ​ഷി​ദ, റൈ​ഹാ​ന​ത്ത്, മു​ജീ​ബ് (ആ​വി​ലോ​റ).