മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്നു
Monday, April 6, 2020 11:39 PM IST
മു​ക്കം: ലോ​ക്ക്ഡൗ​ൺ മാ​നി​ക്കാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഭീ​ഷ​ണി​യാ​കു​ന്നു. മു​ക്കം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോലീ​സി​നെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ഖ​വി​ലയ്ക്കെ​ടു​ക്കാ​തെ​യാ​ണ് നി​സാ​ര കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ജ​നം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
ലോ​ക്ക്ഡോ​ൺ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ജ​ന​ങ്ങ​ൾ ഇ​തി​ന്‍റെ ഗൗ​ര​വം കു​റ​ച്ച് കാ​ണു​ന്ന അ​വ​സ്ഥ​യാ​ണ്. അ​തി​നി​ടെ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ക​ണ്ണൂ​രി​ലും കൊ​ണ്ടോ​ട്ടി​യി​ലു​മ​ട​ക്കം ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്.
ഇ​ത് മു​ത​ലെ​ടു​ത്താ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.​പോ​ലീ​സ് പ​രി​ശോ​ധ​ന കു​റ​യു​ന്ന ഉ​ച്ച സ​മ​യ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യും ഇ​റ​ങ്ങു​ന്ന​ത് . ക​ട​ക​ൾ​ക്ക് മു​മ്പി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ന്‌ പോ​ലീ​സ് ഒ​രു മീ​റ്റ​ർ അ​ക​ല​ത്തി​ൽ വൃ​ത്ത​ങ്ങ​ൾ വ​ര​ച്ചി​ചി​ട്ടു​ണ്ട​ങ്കി​ലും ജ​ന​ങ്ങ​ൾ അ​തൊ​ന്നും പാ​ല​ിക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ക്കം ന​ഗ​ര​ത്തി​ൽ വ​ൻ ജ​ന​ക്കൂ​ട്ടം ഉണ്ടായതോ​ടെ മു​ക്കം പോ​ലീ​സ് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ ആ​യ​തി​നാ​ൽ പോ​ലീ​സി​ന് നി​യ​ന്ത്രി​ക്കാ​ൻ പ​രി​മി​തി​ക​ൾ ഉ​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് മു​ക്ക​ത്തും പ​രി​സ​ര​ത്തും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ പോ​ലീ​സ് വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട് . നി​ല​വി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മാ​ണ് പോ​ലീ​സ് ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​ത്.
കോ​വി​ഡ്-19 നെ നി​യ​ന്ത്രി​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും അ​ഭ്യ​ർ​ത്ഥി​ച്ചു.