തി​ക്കോ​ടി എ​ഫ് സി ​ഐ​യി​ല്‍ ആ​രോ​ഗ്യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ല്ല
Monday, April 6, 2020 11:39 PM IST
പ​യ്യോ​ളി : കോ​വി​ഡ് ഭീ​തി​ക്കി​ട​യി​ലും തി​ക്കോ​ടി എ​ഫ്സി​ഐ​യി​ൽ ആ​രോ​ഗ്യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മീ​ന​ങ്ങാ​ടി​ക്ക് ഇ​ഷ്യൂ ആ​രം​ഭി​ച്ച​തോ​ടെ ധാ​രാ​ളം ലോ​റി​ക​ളാ​ണ് എ​ഫ്സി​ഐ​യി​ലെ​ത്തു​ന്ന​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം കാ​റ്റി​ൽ പ​റ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ് ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ലോ​റി​ക​ളു​ടെ ക്യൂ ​തി​ക്കോ​ടി ടൗ​ൺ വ​രെ എ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ലോ​റി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള യാ​തൊ​രു സം​വി​ധാ​ന​വും ആ​രോ​ഗ്യ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജി​ല്ലാ മാ​നേ​ജ​ർ വ​സ​ന്ത​കു​മാ​ർ തി​ക്കോ​ടി ഡി​പ്പോ​യി​ലെ​ത്തി​യെ​ങ്കി​ലും മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
എ​ഫ്സി​ഐ പ​രി​സ​ര​ത്തും റോ​ഡി​ലും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യ​ത് നാ​ട്ടു​കാ​ർ ശ്ര​ദ്ധ​യി​ല്‌​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​യ്യോ​ളി എ​സ്ഐ പി​എം.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൂ​ട്ടം കൂ​ടി​യ​വ​രെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു.
മൂ​ന്ന് വ​ർ​ഷ​ത്തി​നു ശേ​ഷം മീ​ന​ങ്ങാ​ടി​ക്കു​ള്ള ലോ​ഡ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് തി​ക്കോ​ടി​യി​ൽ തി​ര​ക്കേ​റി​യ​ത്. ഇ​വി​ടെ നി​ന്നും മീ​ന​ങ്ങാ​ടി​ക്ക് പോ​യ ഒ​രു ലോ​ഡ് അ​രി മാ​ർ​ക്ക​റ്റി​ൽ മ​റി​ച്ച് വി​റ്റ സം​ഭ​വ​ത്തി​നു ശേ​ഷ​മാ​ണ് മീ​ന​ങ്ങാ​ടി​ക്കു​ള്ള ലോ​ഡ് തി​ക്കോ​ടി​യി​ൽ നി​ന്നും നി​ർ​ത്ത​ലാ​ക്കി​യ​ത്. ജി​ല്ലാ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.
തി​ക്കോ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ലോ​റി​ക്കാ​രു​മാ​ണ് അ​രി മ​റി​ച്ച് വി​റ്റ സം​ഭ​വം പു​റ​ത്ത് കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മൂ​ന്ന് വ​ർ​ഷ​മാ​യി തി​ക്കോ​ടി​യി​ൽ നി​ന്ന് മീ​ന​ങ്ങാ​ടി​ക്കു​ള്ള അ​രി​വി​ത​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.