അ​ഴി​യൂ​രി​ല്‍ കോ​ഴി ഇ​റ​ച്ചി വി​ല ഏ​കീ​ക​രി​ച്ചു
Monday, April 6, 2020 11:39 PM IST
വ​ട​ക​ര: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 13 ക​ട​ക​ളി​ലെ​യും കോ​ഴി ഇ​റ​ച്ചി വി​ല ഏ​കീ​ക​രി​ച്ചു. ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ 135 രൂ​പ​യാ​യാ​ണ് ഏ​കീ​ക​രി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​ര്‍ വ്യ​ത്യ​സ്ത വി​ല ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ഴി ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ല ഏ​കീ​ക​രി​ച്ച​ത്. കോ​ഴി മൊ​ത്ത ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന വി​ല​യ്ക്കാ​ണ് കോ​ഴി ല​ഭി​ക്കു​ന്ന​തെ​ന്ന വി​വ​രം ക​ച്ച​വ​ട​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി മൊ​ത്ത വ്യാ​പാ​രി​യെ​യും പ​ഞ്ചാ​യ​ത്തി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു.
തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് തി​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം 150 രു​പ​യ്ക്കാ​ണ് കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​റു​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷം വി​ല ഏ​കീ​ക​ര​ണം ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് തി​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.