തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കി​ണ​ർ കു​ഴി​ച്ച​തി​ന്‍റെ കൂ​ലി നല്‌ക​ണ​മെ​ന്ന്
Tuesday, May 26, 2020 10:58 PM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 18 - 19 വ​ർ​ഷ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി കി​ണ​ർ കു​ഴി​ച്ച​തി​ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കി​ട്ടാ​നു​ള്ള സം​ഖ്യ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ​രാ​തി.
പ​ല​വ​ട്ടം ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടും സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യും ബ​ന്ധ​പ്പെ​ട്ടി​ട്ടും ഫലമുണ്ടായില്ല. പ​ല​രും അ​മി​ത പ​ലി​ശ​യ്ക്ക് വാ​ങ്ങി​യും സ്വ​ർ​ണം പ​ണ​യം വച്ചു​മാ​ണ് സം​ഖ്യ സ​മാ​ഹ​രി​ച്ച​ത്.
ഇ​പ്പോ​ൾ ഇ​വ​ർ വ​ലിയ ക​ട​ക്കെ​ണി​യി​ലാ​ണ്. മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം പ​ന്ത്ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ല​ഭി​ക്കാ​നു​ണ്ട്. ഇ​വ​ർ​ക്ക് പ​ണം ഉ​ട​ൻ ലഭിക്കാനാവ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ​ജെ​ഡി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഭാ​സ​ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം എം​പി.​മാ​ർ മു​ഖേ​ന സ​മ​ർ​പ്പി​ച്ചു.