അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 11:33 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നിൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക​ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് ആ​റു​മാ​സ​ത്തേ​ക്ക്10,000 രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ. ​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ശി​വ​ദാ​സ​ൻ, പി.​ടി. തോ​മ​സ് പു​ന്ന​മ​റ്റം, കെ.​വി. കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ഫീ​സ് മാ​റ്റം

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ഓ​ഫീ​സ് മാ​ങ്ക​യ​ത്തു​ള്ള സം​ഘം വ​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ച്ച​യ്ക്ക്ശേ​ഷം ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ഫോ​ൺ: 9495293261.