പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ദ​ളി​ത് കോ​ൺ​ഗ്ര​സ് സ​ത്യഗ്ര​ഹം ന​ട​ത്തി
Friday, May 29, 2020 11:46 PM IST
കൊ​ടി​യ​ത്തൂ​ർ: ലൈ​ഫ് ഗു​ണ​ഭോ​ക്‌തൃലി​സ്റ്റി​ൽ നി​ന്ന് പ​ട്ടി​ക​ജാ​തി​ക്കാ​രെ പു​റ​ത്താ​ക്കി​ക്കി​യ​താ​യും അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ അ​വ​ഗ​ണി​ച്ച​താ​യും ആ​രോ​പി​ച്ച് ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മു​ന്പിലാ​ണ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും വി​ഇ​ഒ യും ​രാ​ഷ്ട്രീ​യം ക​ളി​ച്ച് പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ അ​വ​കാ​ശ നി​ഷേ​ധിച്ചതായി ക​മ്മ​ിറ്റി ആ​രോ​പി​ച്ചു. സ​ത്യ​ഗ്ര​ഹം മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.