ഒ​രാ​ള്‍​ക്ക് കൂ​ടി കോവിഡ്, ര​ണ്ട് പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, May 29, 2020 11:48 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് ഒ​രാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ര​ണ്ട് പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 69 വ​യ​സു​ള്ള ചോ​റോ​ട് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ബ​ഹറിനി​ല്‍ നി​ന്നു മേയ് 27 ന് ​ക​രി​പ്പൂ​രി​ലെ​ത്തു​ക​യും രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​പ്പോ​ള്‍ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്. ക​ണ്ണൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 28 ആ​യി. ആ​കെ 59 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ 31 പേ​ര്‍ പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 15 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജി​ലും 13 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലു​മാ​ണ്. കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം.​വി.​ആ​ര്‍ ക്യാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​ന്ന് 251 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 4555 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 4298 എ​ണ്ണ​ത്തി​ ന്‍റെ ഫ​ലം ല​ഭി​ച്ചു. 4223 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.
പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 257 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി വ​ന്ന 536 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 7366 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ 29,438 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 36 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 102 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 73 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 29 പേ​ര്‍ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 14 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ്ജ് ആ​യി.
ഇ​ന്ന് വ​ന്ന 163 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1708 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 582 പേ​ര്‍ സർക്കാർ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1089 പേ​ര്‍ വീ​ടു​ക​ളി​ലും 37 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 115 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി.
മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 125 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ​ സേ​വ​നം ന​ല്‍​കി. 1987 സ​ന്ന​ദ്ധ സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ 6302 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ബോ​ധ​വ​ത്കര​ണം‍ തു​ട​ര്‍​ന്നു​വ​രു​ന്നു.