ന​ബാ​ർ​ഡ് പ്ര​ത്യേ​ക വാ​യ്‌​പാ പ​ദ്ധ​തി: കാ​ലാ​വ​ധി നീ​ട്ട​ണമെന്ന്
Sunday, May 31, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: സ്പെ​ഷൽ ലി​ക്വി​ഡി​റ്റി ഫെ​സി​ലി​റ്റി എ​ന്ന പേ​രി​ൽ ന​ബാ​ർ​ഡ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക, ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ര​ണ്ട് മാ​സ​ത്തെ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
മേയ് 22ന് ​പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ് മേയ് 31 വ​രെ​യാ​യി​രു​ന്നു. ഒ​ന്പ​ത് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് വാ​യ്പ​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ഈ ​വാ​യ്പ പ​ദ്ധി​തി​യു​ടെ കാ​ലാ​വ​ധി ര​ണ്ട് മാ​സത്തോക്ക് നീ​ട്ടാന്‌ മു​ഖ്യ​മ​ന്ത്രി​യും, കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യും ന​ബാ​ർ​ഡി​ന് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ടി.​എം. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
ഹൃ​സ്വ​കാ​ല കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​നും മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര വി​ക​സ​നം, മ​ത്സ്യം വ​ള​ർ​ത്ത​ൽ , പൗ​ൾ​ട്രി, നെ​ൽ​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി മു​ത​ലാ​യ കാ​ർ​ഷി​കാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സൂ​ഷ്മ , ഇ​ട​ത്ത​രം, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​യി ന​ൽ​കു​ന്ന ഈ ​വാ​യ്പ​യു​ടെ പ്ര​യോ​ജ​നം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പെ​ട്ടാ​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് കേ​ര​ള ജ​ന​ത മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.