വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, June 1, 2020 11:36 PM IST
എ​ട​പ്പാ​ൾ: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടം​കു​ളം കു​റ്റി​പ്പാ​ല സ്വ​ദേ​ശി അ​ശ്വ​ന്ത് (21), ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി രാ​ഗേ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ആ​ചാ​ര​വെ​ടി​യെ​ന്നാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര്. കു​റ്റി​പ്പാ​ല സ്വ​ദേ​ശി അ​ശ്വ​ന്താ​ണ് ഗ്രൂ​പ്പ് ക്രി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 256 പേ​രാ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് 15 പേ​ർ ഈ ​ഗ്രൂ​പ്പി​ലു​ണ്ട്.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രും ഗ്രൂ​പ്പി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വ​രം യൂ​ണി​സ​ഫി​ന്‍റെ (യു​ണൈ​റ്റ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചി​ൽ​ഡ്ര​ൻ എ​മ​ർ​ജ​ൻ​സി ഫ​ണ്ട് ) ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ക​യും ഈ ​വി​വ​രം കേ​ര​ള​ത്തി​ലെ ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഡോ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ്രൂ​പ്പ് ക്രി​യേ​റ്റ് ചെ​യ്ത​ത് വ​ട്ടം​കു​ളം കു​റ്റി​പ്പാ​ല സ്വ​ദേ​ശി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് വി​വ​രം മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ച്ചു. പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ശം ജി​ല്ല​യി​ലെ മ​റ്റു പോ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ച​ങ്ങ​രം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ പ​റ​ഞ്ഞു.