പു​ള്ളി​പ്പു​ലി വീ​ണ്ടും ആ​ടി​നെ കൊ​ന്നു; പ്രതിഷേധവുമായി ക​ർ​ഷ​ക നേ​താ​ക്ക​ൾ
Friday, June 5, 2020 11:41 PM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ പു​ള്ളി​പ്പു​ലി വീ​ണ്ടും ഒ​രാ​ടി​നെ കൂ​ടി കൊ​ന്നു. ആ​ലം​പാ​റ​യി​ലെ വ​ട​ക്കേ​ക്ക​ര റെ​ജി​യു​ടെ ആ​ടിനെയാണ് കൊന്നത്. കൃ​ഷി​യി​ട​ത്തി​ൽ മേ​യാ​ൻ വി​ട്ട​താ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രും പോ​ലീ​സും സംഭവസ്ഥ​ല​ത്തെ​ത്തി. ആ​ടി​ന്‍റെ ജ​ഡം വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു നി​ന്നു മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം തേ​ര​ക​ത്തി​ങ്ക​ൽ ചാ​ക്കോ​യു​ടെ നാ​ല് ആ​ടു​ക​ളെ പു​ലി കൊ​ന്നിരുന്നു. കൂ​ടു വ​ച്ച് പു​ലി​യെ പി​ടി​ക്കു​മെ​ന്നു ഡി​എ​ഫ്ഒ ഉ​റ​പ്പു പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വ​ന​പാ​ല​ക​രു​ടെ ഉ​ദാ​സീ​ന​ത​യാ​ണു പു​ലി​യു​ടെ ആ​ക്ര​മ​ണം തു​ട​രാ​ൻ കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക നേ​താ​ക്ക​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, ജോ​ർ​ജ് കും​ബ്ലാ​നി, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് മെംബർ സെ​മി​ലി സു​നി​ൽ എ​ന്നി​വ​ർ ആ​രോ​പി​ച്ചു. സംഭവത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തതിൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബർ ഷൈ​ല ജെ​യിം​സ് പ്ര​തി​ഷേ​ധി​ച്ചു.

വീ​ണ്ടും പു​ലി ആ​ക്ര​മ​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടു വി​ഫാം നേ​താ​ക്ക​ളും ചെ​മ്പ​നോ​ട വാ​ർ​ഡ് മെം​ബ​ർ സെ​മി​ലി സു​നി​ലും ഇ​ന്ന​ലെ രാ​ത്രി പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി ഡ​പ്യൂ​ട്ടി റേഞ്ച​ർ കെ. ​ഷാ​ജി​വു​മാ​യി പ്ര​ശ്നം ച​ർ​ച്ച ചെ​യ്തു.

ഇ​തി​നി​ട​യി​ൽ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നു ഡി​എ​ഫ്ഒ ഫോ​ണി​ൽ നേ​താ​ക്ക​ളെ അ​റി​യി​ച്ചു. പു​ലി​യെ ഉ​ട​ൻ പി​ടി​ക്കാ​മെ​ന്നു അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. റേഞ്ച​റു​ടെ നി​ഷേ​ധാ​ത്മ​ക ന​യം തി​രു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി ​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണം ചി​റ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, ഷാ​ജ​ൻ ഈ​റ്റ​ത്തോ​ട്ടം, ബാ​ബു പൈ​ക​യി​ൽ, ജോ​ൺ കു​ന്ന​ത്ത്, സ​ണ്ണി കൊ​മ്മ​റ്റം എ​ന്നി​വ​രാ​ണു ഫോറസ്റ്റ് ഓഫീസിൽ എ​ത്തി​യ​ത്.