ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തുക ന​ല്‍​കി
Friday, June 5, 2020 11:41 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്‍​പ​താം വാ​ര്‍​ഡി​ലെ അ​ന​ശ്വ​ര സ്വ​യം സ​ഹാ​യ സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10001 രൂ​പ​ന​ല്‍​കി. കൂ​ലി​പ്പ​ണി​ക്കാ​രാ​യ സം​ഘാം​ഗ​ങ്ങ​ള്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്നും 100 രൂ​പ വീ​തം ര​ണ്ടു മാ​സ​മാ​യി നീ​ക്കി​വച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്.താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി ത​ഹ​സി​ല്‍​ദാ​ര്‍ സി.​മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് കൈ​മാ​റി.

പീ​ഡ​നം: യു​വാ​വി​നെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​യായ യുവതിയാണ് പോ​ലീ​സിൽ പ​രാ​തി ന​ല്‍​കി​യ​ത്. ആ​ല​പ്പു​ഴ​യി​ലെ തൃ​ക്കു​ന്ന​പ്പു​ഴ വ​ള​യ​നാ​ട് സ്വ​ദേ​ശി​യാ​യ നാൽപതുകാ​ര​നെ​തി​രേ​യാ​ണ് പ​രാ​തി.