മ​ല​പു​റ​ത്ത് വീ​ണ്ടും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം
Tuesday, June 30, 2020 11:52 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി മ​ല​പു​റ​ത്ത് വീ​ണ്ടും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. കാ​ട്ടു​പ​ന്നി ക​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞ് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഷാ​ലി​ന് പ​രി​ക്കേറ്റു. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഞാ​റാ​യ്ച്ച പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യ്ക്ക് കാ​ട്ടു പ​ന്നി കു​റു​കെ ചാ​ടി ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് മു​ഹ​മ്മ​ദ​ലി മ​രി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് ചൊ​വ്വാ​ഴ്ച്ച​യും ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​ന്നി കു​റു​കെ ചാ​ടി പ​രി​ക്കേ​റ്റത്.

പ്ര​തി​ഷേധ സ​മ​രം
ന​ട​ത്തി

ച​ക്കി​ട്ട​പാ​റ: ഇ​ന്ധ​ന വി​ല​വ​ർ​ദ്ധ​ന​വി​നെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ത്തി​നെ​തി​രെ​യും സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​തി​ഷേധ സ​മ​രം ന​ട​ത്തി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​വി കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേ​മ​ൻ ന​ടു​ക്ക​ണ്ടി, വി​ന​യ​കു​മാ​രി, സി.​എം രാ​ജു, ര​തീ​ഷ് മു​തു​കാ​ട്, ടോ​മി അ​മ്പാ​ട്ട്, ഗി​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​മോ​ദി​ച്ചു

പേ​രാ​മ്പ്ര: നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വെ​ങ്ങ​പ്പ​റ്റ ഗ​വ. സ്‌​കൂ​ളി​നെ കെ​എ​സ് യു ​കൂ​ത്താ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ ക​റ്റ​യാ​ട്ട് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന് ഉ​പ​ഹാ​രം ന​ല്‍​കി പൊ​ന്നാ​ട​യും അ​ണി​യി​ച്ചു.