കോ​ഴി​ക്കോ​ട്ട് നാ​ലു​പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ; ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, June 30, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു​കോ​വി​ഡ് കേ​സു​ക​ള്‍​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ര​ണ്ടു​പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.
53 വ​യ​സു​ള്ള ഫ​റോ​ക്ക് സ്വ​ദേ​ശി 13ന് ​കു​വൈ​റ്റി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗ്ഗം രാ​ത്രി കൊ​ച്ചി​യി​ലെ​ത്തി. ഗ​വ. സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ 14 ന് ​കോ​ഴി​ക്കോ​ട്ടെ​ത്തി. കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 26ന് ​സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്ക് മാ​റ്റി. 47 വ​യ​സു​ള്ള ഏ​റാ​മ​ല സ്വ​ദേ​ശി 15ന് ​ഖ​ത്ത​റി​ല്‍ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി. ഗ​വ. സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ 14ന് ​കോ​ഴി​ക്കോ​ട് എ​ത്തി. വ​ള​യ​ത്തെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​ന് പോ​സി​റ്റീ​വ് ആ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് 27ന് ​ഗ​വ. സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തി പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്ക് മാ​റ്റി. 54 വ​യ​സു​ള്ള രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി 18ന് ​രാ​ത്രി വി​മാ​ന​മാ​ര്‍​ഗം സൗ​ദി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തി. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 27ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​ണ്. 30 വ​യ​സു​ള്ള ക​ല്ലാ​യി സ്വ​ദേ​ശി​നി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. 23ന് ​ഗ​ര്‍​ഭ​കാ​ല പ​രി​ശോ​ധ​ന​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ക​യും അ​വി​ടെ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി 24ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ഡി​ഡി​ആ​ര്‍​സി​യി​ല്‍ സ്ര​വം ന​ല്‍​കു​ക​യും ചെ​യ്തു. 25ന് ​സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നും പ​ന്നി​യ​ങ്ക​ര​യി​ലെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. തു​ട​ര്‍​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം കാ​ണി​ക്കു​ന്ന​തി​നാ​യി അ​ന്നു​ത​ന്നെ സ്വ​ന്തം കാ​റി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ക​യും അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. 26 ന് ​പ്ര​സ​വി​ച്ചു. പ്ര​സ​വ​ത്തി​നു ശേ​ഷം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് അ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്.
നാ​ലു പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.
ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​റ​മേ​രി സ്വ​ദേ​ശി (42) മൂ​ടാ​ടി സ്വ​ദേ​ശി (50).
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 941 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 19,377 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 47,262 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് പു​തു​താ​യി വ​ന്ന 50 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 188 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.