ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​നു മു​ന്നില്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, July 1, 2020 11:15 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ച​മ​ല്‍ വെ​ണ്ടേ​ക്കും​ചാ​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​ന് വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ക, വെ​ടി​വച്ച ക​ര്‍​ഷ​ക​നെ​തി​രെ​യു​ള്ള വ​നം വ​കു​പ്പി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ലൈ​സ​ന്‍​സോ​ടു​കൂ​ടി​യ തോ​ക്ക് അ​നു​വ​ദി​ക്കു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​ത്. ക​ട്ടി​പ്പാ​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. രാ​ജ​ന്‍ ധർണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, രാ​ജു ജോ​ണ്‍ തു​രു​ത്തി​പ്പ​ള്ളി, വി.​ജെ. ഇ​മ്മാ​നു​വ​ല്‍, നി​ഷാ​ന്ത് പി ​ജോ​സ്, ജോ​ര്‍​ജ്ജ് കു​രി​ശി​ങ്ക​ല്‍, പി.​സി.​എ. റ​ഹീം, ബെ​ന്നി വ​ള​വ​നാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റേഞ്ച് ഓ​ഫീ​സ​ര്‍​ക്കും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​ക്കും നി​വേ​ദ​നം ന​ല്‍​കി.