ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ല്‍ മോ​ഷ​ണം
Saturday, July 4, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം. അ​പ്‌​സ​ര തി​യ​റ്റ​റി​ന് സ​മീ​പ​ത്തെ യു​മ​നാ ആ​ര്‍​ക്കേ​ഡി​ലെ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ​ന്‍​ഔ​ഷ​ധി​യി​ല്‍ നി​ന്ന് 20,500 രൂ​പ​യും മ​ഹാ​ദേ​വ് സ്പെ​യ​ര്‍ ക​ട​യി​ല്‍ നി​ന്ന് 15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു . ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ടൗ​ണ്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​ഐ ഉ​മേ​ഷി​ന്‍റെയും എ​സ്ഐ കെ.​ടി.​ബി​ജി​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.