ക​രി​പ്പൂ​രി​ൽ 1.18 കോ​ടി​ രൂപയു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, July 4, 2020 11:38 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 1.18 കോ​ടി​യു​ടെ 2.600 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ജി​ദ്ദ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം ചു​ങ്ക​ത്ത​റ ചെ​റു​ശോ​ല സു​നീ​ർ ബാ​ബു(28), പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര തോ​ണി​ക്ക​ര സ​ൽ​മാ​ൻ(27), സ്പെ​യ്സ് ജെ​റ്റ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് വെ​ള​ളാ​യി​ങ്ങ​ൽ മു​ഹ​മ്മ​ദ് മാ​ലി​ക്ക്(28) എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

സു​നീ​ർ ബാ​ബു, സ​ൽ​മാ​ൻ എ​ന്നി​വ​ർ ഫാ​നി​ന്‍റെ മോ​ട്ടോ​റി​നു​ള​ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഇ​രു​വ​രി​ൽ നി​ന്നും 1.1 കി​ലോ സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും സ​മാ​ന രീ​തി​യി​ലു​ള​ള സ്വ​ർ​ണ​ക്ക​ട​ത്ത് ഒ​രു ക​ള​ള​ക്ക​ട​ത്ത് ഏ​ജ​ന്‍റി​നാ​വു​മെ​ന്ന് സം​ശ​യി​ക്കു​ന്നു. മു​ഹ​മ്മ​ദ് മാ​ലി​ക്കി​ന്‍റെ ബാ​ഗേ​ജി​ലു​ണ്ടാ​യി​രു​ന്ന ഇ​സ്ത​രി​പ്പെ​ട്ടി​ക്കു​ള​ളി​ലാ​ണ് 400 ഗ്രാം ​സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. മൂ​ന്ന് പേ​രി​ൽ നി​ന്നാ​യി 1.18 കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​വി​ഡ് 19നെ ​തു​ട​ർ​ന്നു​ള​ള ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ലാ​ണ് മൂ​ന്ന് പേ​രും ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. കൊ​വി​ഡ് പാ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ കു​റ​യു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ക​ള്ള​ക്ക​ട​ത്തി​ന് മൂ​ന്ന് പേ​രും തു​നി​ഞ്ഞ​തെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.