ന​ഴ്സു​മാ​ർ​ക്ക് ആ​ദ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, July 5, 2020 11:30 PM IST
കൂ​ട​ര​ഞ്ഞി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ്വ​ന്തം ജീ​വ​ൻ മ​റ​ന്ന് പോ​രാ​ടു​ന്ന ന​ഴ്സു​മാ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​മ്പാ​റ ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉപഹാരം ന​ൽ​കി ആ​ദ​രി​ച്ചു.യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വീ​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഫെ​ബി​ൻ പെ​രു​മാ​ലി​ൽ, ലി​ജി​ൻ പു​ന്ന​ച്ചോ​ട്ടി​ൽ, മാ​ർ​ഷ​ൽ, ജി​ൻ​സ് പു​തി​യാ​പ​റ​മ്പി​ൽ, ജി​ഷ്ണു ചെ​റു​കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യി ഒ​രാ​ഴ്ച്ച വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന കൂ​മ്പാ​റ​യി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​ർ​ക്കും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് ആ​ദ​രം അ​ർ​പ്പി​ച്ച​ത്.