കാ​ട്ടു​പ​ന്നി കൃഷി ന​ശി​പ്പി​ച്ചു
Sunday, July 5, 2020 11:30 PM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് ത​രി​പ്പ​മ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ കൃഷി ന​ശി​പ്പി​ച്ചു. വേ​ന​ല്‍ കാലത്ത് ത​രി​പ്പ​മ​ല​യി​ല്‍ നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​റ​ങ്ങി വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​രി​പ്പ​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യി ഇ​റ​ങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ന​ടു​വി​ല്‍​പു​ര​യി​ല്‍ ച​ന്തു, മോ​ളി വാ​യാ​ട്, മ​ട്ടാ​ഞ്ചേ​രി ച​ന്തു, കു​ഞ്ഞാ​ന്‍ ത​രി​പ്പ, കും​ഭ വാ​യാ​ട്, മു​ള്ള​മ്പ​ത്ത് ശ​ങ്ക​ര​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ കമുകിന്‍ തൈ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ന്യ മൃ​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​ള​യം ആ​യോ​ട് മ​ല​യി​ലും കാ​ട്ടു​പ​ന്നി​ക​ള്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു.