ര​ഹ​സ്യ​മൊ​ഴി​യെ​ടു​പ്പ് ഉ​ട​ൻ നടത്തും
Sunday, July 5, 2020 11:31 PM IST
മു​ക്കം: മു​ക്കം ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ സാ​ക്ഷി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​പ്പ് അ​ടു​ത്ത​ദി​വ​സം ന​ട​ക്കും. ലോ​ക്ക് ഡൗ​ൺ ​പ്ര​തി​സ​ന്ധിയെ തുടർന്ന് ഇ​സ്മ​യി​ൽ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റ് ന​ട​ന്ന് ആ​റു മാ​സ​മാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടില്ല.
പ്ര​തി ടി.​വി. ബി​ർ​ജു​വി​നെ ജ​നു​വ​രി 16നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ർ​ജു​വി​ന്‍റെ​യും ഇ​സ്മ​യി​ലി​ന്‍റെ​യും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ, കൊ​ല​പാ​ത​കം ന​ട​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് ക​ണ്ട പ്ര​ദേ​ശ​വാ​സി എ​ന്നി​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ മാ​ർ​ച്ച് ആ​ദ്യ​വാ​രം താ​മ​ര​ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തു​കാ​ര​ണം കു​റ്റ​പ​ത്രം നി​ശ്ചി​ത​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​നായില്ല.
ഇ​തി​നി​ടെ ലോ​ക്ക് ഡൗ​ൺ ഇ​ള​വു​ക​ൾ വ​ഴി പ്ര​തി ബി​ർ​ജു​വി​ന് ജാ​മ്യ​വും ല​ഭി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ ഇ​സ്മാ​യി​ലി​നെ മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചാ​ക്കി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താനായില്ല.