സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ
Tuesday, July 7, 2020 11:47 PM IST
കോ​ഴി​ക്കോ​ട്: പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ന് നീ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ 20 വ​ർ​ഷ​മാ​യി പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ശാ​ദാ​യം അ​ട​ച്ചു വ​രി​ക​യാ​ണ്.
ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ല് വ​ർ​ഷം മു​ന്പ് ജോ​ലി ഉ​പേ​ക്ഷി​ച്ച ഡൊ​മി​നി​ക്ക് അ​ന്നു തൊ​ട്ട് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടാ​നാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് 50 ശ​ത​മാ​നം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് ജ​നു​വ​രി 17ന് ​ചേ​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടും അ​തി​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഞ്ച് മു​ത​ൽ വെ​ള്ളി​മാ​ട്കു​ന്നി​ലെ വ​സ​തി​യി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഡൊ​മി​നി​ക്ക്. പ്ര​മേ​ഹം അ​ട​ക്ക​മു​ള്ള ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന ഡൊ​മി​നി​ക്കി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യേ പ​റ്റൂ. 20 വ​ർ​ഷം പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ശാ​ദാ​യം അ​ട​ച്ചി​ട്ടും പെ​ൻ​ഷ​ൻ തു​ക അ​നു​വ​ദി​ച്ചു കി​ട്ടാ​ൻ സ​മ​രം ചെ​യ്യേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ അ​തി​ദ​യ​നീ​യ​മാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി ന​ട​പ്പാ​ക്കാ​ൻ പി​ആ​ർ​ഡി വ​കു​പ്പും സ​ർ​ക്കാ​റും ത​യാ​റാ​ക​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​നും സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.