വൃദ്ധമാ​താ​വും പെ​ണ്‍​മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Sunday, July 12, 2020 11:55 PM IST
മു​ക്കം : മൂ​ന്ന് സ്ത്രീ​ക​ൾ മാത്രം താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ഞ്ഞു വീ​ണു. കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ പ​ന്നി​ക്കോ​ട് പ​ര​പ്പി​ല്‍ താ​മ​സി​ക്കു​ന്ന വൃ​ദ്ധ​മാ​താ​വ് കൊ​ല​ത്തി, പെ​ണ്‍​മ​ക്ക​ളാ​യ ത​ങ്ക, അ​മൃ​ത എ​ന്നി​വ​ര്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പൊ​ളി​ഞ്ഞു വീ​ണ​ത്. ‌ത​ല​നാ​രി​ഴ​ക്കാ​ണ് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
ഇ​വ​രു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ ചേ​ന്ന​മം​ഗ​ല്ലൂ​ർ വാ​ദി​റ​ഹ്മ സ്കൂ​ൾ ജീ​വ​ന​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം താ​ത്കാ​ലി​ക​മാ​യി ഷീ​റ്റി​ട്ട് ചോ​ര്‍​ച്ച മാ​റ്റി​യിരു​ന്നു. എ​ന്നാ​ൽ ഇ​ത​ട​ക്ക​മു​ള്ള മേ​ൽ​ക്കൂ​ര ഇ​ന്ന​ലെ രാ​വി​ലെ ത​ക​ര്‍​ന്ന് വീ​ണു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും വാ​ദി​റ​ഹ്മ ജീ​വ​ന​ക്കാ​രും പൊ​ളി​ഞ്ഞു​വീ​ണ ഓ​ടും ക​ഴു​ക്കോ​ലു​ക​ളും മാ​റ്റി പ്ലാ​സ്റ്റി​ക് ഷീ​റ്റി​ട്ട് താ​ത്കാ​ലി​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
വീ​ടി​നു​ള്ള സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് പാ​സാ​യി​ട്ടു​ണ്ടെ​ന്ന് ഒ​മ്പ​താം വാ​ര്‍​ഡ് അംഗം അ​റി​യി​ച്ചൂ.