കോവിഡ്: ഗ​ര്‍​ഭ​ധാ​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, July 15, 2020 11:40 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍​ഭ​ധാ​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.
ഗ​ര്‍​ഭ​കാ​ല​ത്തെ ശു​ശ്രൂ​ഷ​യും പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണ​വും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ങ്കീ​ര്‍​ണ​മാ​വു​മെ​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ങ്ക​ണ​വാ​ടി വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. അ​ഞ്ചു​വ​യ​സി​ന് താ​ഴെ കു​ട്ടി​ക​ളു​ള്ള​വ​രെ​യാ​ണ് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​ത്. ആ​ദ്യ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും കോ​വി​ഡ് മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഗ​ര്‍​ഭ​ധാ​ര​ണം ഒ​ഴി​വാ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ​ത്തു​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഫോ​ണ്‍ വ​ഴി​യും അ​ല്ലാ​ത്ത​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​യും ബോ​ധ​വ​ത്ക​രി​ക്കും.
ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്കും പ്രാ​ഥ​മി​ക സ​ഹാ​യ​ങ്ങ​ളും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കേ​ണ്ട​ത് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ -അ​ധ്യാ​പി​ക​മാ​രു​മാ​ണ്.