ഹ​രി​ത​കാ​ന്തി പ​ദ്ധ​തി​യു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Saturday, August 1, 2020 11:26 PM IST
പേ​രാ​മ്പ്ര: കാ​ർ​ഷി​ക ചി​ന്ത​ക​ൾ​ക്ക് കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കിം ​ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​കാ​ന്തി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ വോ​ള​ണ്ടി​യ​റും സ്വ​ന്തം വീ​ടി​നോ​ട് ചേ​ർ​ന്ന പ​റ​മ്പു​ക​ളി​ലോ, ഗ്രോ​ബാ​ഗു​ക​ളി​ലോ, ചെ​ടി​ച്ച​ട്ടി​ക​ളി​ലോ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് പ​ത്ത് പ​ച്ച​ക്ക​റി തൈ​ക​ളെ​ങ്കി​ലും ന​ട്ട് പ​രി​പാ​ലി​ക്ക​ണം. ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ക്ര​മീ​ക​രി​ക്കേ​ണ്ട​ത്.

വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും ഇ​തി​ന്‍റെ പു​രോ​ഗ​തി യൂ​ണി​റ്റി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണം. ഒ​പ്പം കു​ട്ടി​ക​ളു​ടെ ഡ​യ​റി​യി​ൽ ഇ​ത് രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് യൂ​ണി​റ്റ് ത​ല​ത്തി​ൽ സ​മ്മാ​നം ന​ൽ​കും. വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും നി​ർ​ദേ​ശ​വും സ്വീ​ക​രി​ച്ച് കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 139 എ​ൻ​എ​സ്എ​സ് യു​ണി​റ്റു​ക​ളി​ലെ ര​ണ്ടാം വ​ർ​ഷ​ത്തി​ലെ 7000 വോള​ണ്ടി​യ​ർ​മാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വും. ലോ​ക് ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന വി​ര​സ​ത​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പ​ദ്ധ​തി സ​ഹാ​യ​ക​മാ​വു​മെ​ന്ന് എ​ൻ​എ​സ്എ​സ് ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്ത് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും കു​ട്ടി​ക​ളും മി​ക​ച്ച പി​ന്തു​ണ​യാ​ണ് പ​രി​പാ​ടി​ക്കു ന​ൽ​കു​ന്ന​ത്.