കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജി​ല്‍ പ്ര​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും
Saturday, August 1, 2020 11:26 PM IST
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ ലി​സ കോ​ള​ജി​ല്‍ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് രോ​ഗ ചി​കി​ത്സ​ക്കാ​യി ഒ​രു​ക്കി​യ പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച പ്ര​വ​ര്‍​ന​മാ​രം​ഭി​ക്കും. 160 പേ​ര്‍​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 250 കി​ട​ക്ക​ക​ള്‍ ഒ​രു​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. മൂ​ന്ന് വീ​തം ഡോ​ക്ട​ര്‍​മാ​ര്‍ ന​ഴ്സു​മാ​ര്‍, നാ​ല് ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​എ. സ​ഹ​ദേ​വ​നാ​ണ് സെ​ന്‍റ​റി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ന്‍റ​റി​ന്‍റെ മെ​ഡി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.