ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു
Tuesday, August 4, 2020 11:14 PM IST
മു​ക്കം: അ​രീ​ക്കോ​ടി​ന് സ​മീ​പം കീ​ഴു​പ​റ​മ്പ് കു​നി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് കീ​ഴു​പ​റ​മ്പ് കു​നി​യി​ൽ സ്വ​ദേ​ശി ത​യ്യി​ൽ കെ.​വി. ബ​ഷീ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. നി​ര​വ​ധി ത​വ​ണ വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ഷീ​റി​ന്‍റെ വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ളെ​ത്തി കോ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ക​യും ശ​ബ്ദം കേ​ട്ട് ബ​ഷീ​റും ഭാ​ര്യ ഷാ​ഹി​ന​യും വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്ക് വ​രി​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം മു​ഖം​മൂ​ടി ധ​രി​ച്ച ആ​ൾ മ​ക​ൻ ഫാ​രി​സി​നെ അ​ന്വേ​ഷി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തേ​ക്ക് ഓ​ടി ക​യ​റി ബ​ഷീ​റി​നെ തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു.

ബ​ഷീ​ർ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ങ്കി​ലും അ​ക്ര​മി തു​ട​രെ തു​ട​രെ​വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ബ​ഷീ​റി​ന് ഏ​റ്റി​ട്ടു​ണ്ട്. അ​തി​നി​ടെ ഭാ​ര്യ ഷാ​ഹി​ന വാ​തി​ല​ട​ച്ച് അ​ക്ര​മി​യെ പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക്ര​മി അ​ക​ത്തേ​ക്ക് ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബ​ഹ​ളം വെ​ച്ച​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബ​ഷീ​റി​ന്‍റെ മ​ക്ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മി പു​റ​ത്തേ​ക്ക് പോ​യ​ത്. ബ​ഷീ​റി​ന്‍റെ മ​ക്ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. വെ​ള്ള കാ​റി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഒ​രാ​ൾ മാ​ത്ര​മാ​ണ് വീ​ടി​ന​ക​ത്തേ​ക്ക് വ​ന്ന​തെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ ഒ​ന്നി​ലേ​റെ പേ​ർ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ​ഷീ​റി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ ആ​ദ്യം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ള്ള​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​ ജീവനക്കാരനാണ് ബ​ഷീ​ർ. അ​രീ​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.