ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Wednesday, August 5, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ക​ർ​ശ​ന സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം.​കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​യ​ഞ്ഞ സ​മീ​പ​നം സ്വീ​ക​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​വ​ദി​ക്കി​ല്ല. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റെ​യി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തോ​ടൊ​പ്പം അ​വ​ർ​ക്ക് ടെ​സ്റ്റും ന​ട​ത്തും.
വ​രു​ന്ന​വ​രി​ൽ അ​ധി​ക​വും കോ​വി​ഡ് കൂ​ടു​ത​ൽ വ്യാ​പി​ച്ച ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണെ​ന്ന​തും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. കോവി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ക​ള​ക്ട​റു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കി.​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഇ​വ​രെ എ​ത്തി​ക്കു​ന്ന ബോ​ട്ട് ഉ​ട​മ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ലീ​സ് ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കും.​ഫി​ഷ​റീ​സ്, റ​വ​ന്യു, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളും കോ​ർ​പ​റേ​ഷ​ൻ മേ​യ​റും യോ​ഗം ചോ​രും.
ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.​ഇ​ന്ന​ലെ ആ​റ് പോ​സ​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ​ങ്ങാ​ടി​യി​ൽ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കും. എ​ന്നാ​ൽ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ടി​ല്ല. മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ സം​വി​ധാ​നം ന​ട​പ്പാ​ക്കും.
യോ​ഗ​ത്തി​ൽ ജി​ല്ല​ക​ള​ക്ട​ർ എ​സ്. സാം​ബ​ശി​വ​റാ​വു, മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, സി​റ്റി പോ​ലീ​സ്ക​മ്മി​ഷ​ണ​ർ എ.​വി. ജോ​ർ​ജ്, എ. ​പ്ര​ദീ​പ്കു​മാ​ർ എം.​എ​ൽ.​എ, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ദ്ധ്യ​ക്ഷ​ൻ കെ.​വി. ബാ​ബു​രാ​ജ്, ഡി.​എം. ഒ ​വി. ജ​യ​ശ്രി, സ​ബ്ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.