കാ​ർ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു
Thursday, August 6, 2020 11:20 PM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ക​യ്യി​ട്ടാ​പ്പൊ​യി​ലി​ൽ​ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ക​രി​യാ​കു​ള​ങ്ങ​ര കു​ന്നു​മ്മ​ൽ മ​ശ്ഹൂ​ർ, അ​ൻ​സ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മ​ണാ​ശേരി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മു​ക്കം - വെ​സ്റ്റ് മാ​ന്പ​റ്റ ബൈ​പ്പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ക്ക​ത്ത് നി​ന്ന് മാ​ന്പ​റ്റ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

നേ​ര​ത്തെ റോ​ഡ​രി​കി​ലെ മ​രം ഈ ​ഭാ​ഗ​ത്ത് പൊ​ട്ടി​വീ​ണി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ന്നി​ട്ടും മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.​

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​. അ​തി​നി​ടെ നാ​ട്ടു​കാ​ർ റോ​ഡി​ൽ മ​ര​ത്ത​ടി​ക​ൾ കൂ​ട്ടി​യി​ട്ട​ത് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​ടു​ത്ത് മാ​റ്റി​യ​ത് ചെ​റി​യ വാ​ക്കു​ത​ർ​ക്ക​ത്തി​നും കാ​ര​ണ​മാ​യി.​ജൂ​ലാ​യ് പ​തി​നൊ​ന്നി​ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.