രാഷ്ട്രീയം മറന്ന് ഒരു കൂരയ്ക്കു കീഴിൽ ക്വാറന്‍റൈൻ
Sunday, August 9, 2020 11:51 PM IST
കൊ​ണ്ടോ​ട്ടി: രാ​ഷ്ട്രീ​യ വ്യ​ത്യാ​സം മ​റ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ഒ​രേ കൂ​ര​ക്ക് കീ​ഴി​ൽ ക്വാ​റ​ന്‍റൈ​നി​ൽ. വ​ള​ളി​ക്കു​ന്ന് മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചേ​ങ്ങോ​ട​ൻ ജാ​സി​ർ, ഡി​വൈ​എ​ഫ്ഐ ക​രി​പ്പൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് ജാ​സി​റി​ന്‍റെ വീ​ട്ടി​ൽ കോ​വി​ഡ് 19 ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്.
ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ പെ​ട്ട യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. വി​മാ​ന അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​നെ ഇ​രു​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് കി​ട്ടി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്ന് രാ​ത്രി 12 ന് ​ശേ​ഷ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് വ​രു​ന്ന​ത്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ള​ള ല​ത്തീ​ഫി​ന് വീ​ട്ടി​ലെ ക്വാ​റ​ന്‍റെ​ൻ അ​സാ​ധ്യ​മാ​യി. ഇ​തോ​ടെ​യാ​ണ് ജാ​സി​ർ ആ​ത്മ​സു​ഹൃ​ത്തി​നെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.
ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ജാ​സി​ർ സ്വ​ന്തം കു​ടും​ബ​ത്തെ ത​റ​വാ​ട്ടു വീ​ട്ടി​ലേ​ക്ക് അ​യ​ച്ചാ​ണ് ല​ത്തീ​ഫി​നെ ക്ഷ​ണി​ച്ച​ത്. ഇ​രു​വ​ർ​ക്കും ഭ​ക്ഷ​ണ​വും ജാ​സി​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നെ​ത്തി​ക്കും. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ കൊ​ട്ടു​ക്ക​ര സ്കൂളി​ലും ക്വാ​റ​ന്‍റൈ​നി​ലു​ണ്ട്.