കൂ​രാ​ച്ചു​ണ്ടി​ൽ 25 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
Monday, August 10, 2020 11:54 PM IST
കൂ​രാ​ച്ചു​ണ്ട് :കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​പ്പ​ട​വി​ൽ​പ്പ​ന​ക്കാ​ര​ൻ ക​ഴി​ഞ്ഞ 22, 28 തി​യ്യ​തി​ക​ളി​ൽ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ പ​പ്പ​ടം വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ന​ട​ത്തി​യ 25 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം മു​ഴു​വ​ൻ നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു .