വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു
Tuesday, August 11, 2020 11:33 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യു​ടെ താ​ഴ്‌​വാ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ മൂ​ലാ​ട്, ന​ര​യം​കു​ളം, അ​വി​ട​ന​ല്ലൂ​ർ, കോ​ട്ടൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ലാ​ട് ചെ​റി​യ പാ​റ​പ്പി​ലാ​ക്കൂ​ൽ സി.​പി. സ​ജീ​വ​ൻ, കോ​ട്ടൂ​ർ ക​ന്നി​ക്കാ​ട്ടി​ൽ കൃ​ഷ്ണ​ദാ​സ്, അ​വി​ട​ന​ല്ലൂ​ർ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ, വാ​ഴ, തെ​ങ്ങി​ൻ തൈ​ക​ൾ, ചേ​മ്പ്, ചേ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ വ​രും നാ​ളു​ക​ളി​ലെ വ​റു​തി​യും ക്ഷാ​മ​വും മു​ൻ​കൂ​ട്ടി ക​ണ്ട് ധാ​രാ​ളം യു​വ​തീ യു​വാ​ക്ക​ൾ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്നി​ട്ടു​ണ്ട് .
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഇ​വ​രെ​യും നി​രാ​ശ​രാ​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ സു​ര​ക്ഷ - തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും, ബാ​ങ്ക് ലോ​ൺ എ​ടു​ത്തും മ​റ്റും ചെ​യ്ത കൃ​ഷി​ക​ൾ വ​ന്യ ജീ​വി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു മൂ​ലം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മേ​ല​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്ന് കോ​ട്ടൂ​ർ ക​ർ​ഷ​ക​ൻ വാ​ട്ട്സ്ആ​പ്പ്ഗ്രൂ​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.