അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, August 14, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: മ​ട​വൂ​ർ ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ൽ​ക്കു​ന്ന ര​ണ്ട് കൂ​റ്റ​ൻ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ർ​ഡി​ഒ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം 30 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​യി​ര​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും സ​ഞ്ച​രി​ക്കു​ന്ന തി​ര​ക്കേ​റി​യ റോ​ഡി​ന് സ​മീ​പ​മാ​ണ് മ​ര​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. സി​ദ്ധി​ഖ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യി​ല്ല. മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ണ്ട​ർ ന​ൽ​കി​യെ​ങ്കി​ലും മു​റി​ച്ചെ​ടു​ക്കു​ന്ന മ​ര​ങ്ങ​ൾ ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ മ​ര​ങ്ങ​ൾ ദു​രി​തം വി​ത​യ്ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ക​ഴി​യു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ഷ​യം ഗൗ​ര​വ​മാ​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.