രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്
Friday, August 14, 2020 11:10 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 12,000 രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​

ഉള്ളി​യേ​രി പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ പ​ദ​വി​യി​ല്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശു​ചി​ത്വ മേ​ഖ​ല​യി​ല്‍ സു​സ്ഥി​ര വി​ക​സം ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ശു​ചി​ത്വ പ​ദ​വി​ക്ക് ഉ​ള്ളി​യേ​രി പ​ഞ്ചാ​യ​ത്ത് അ​ര്‍​ഹ​ത നേ​ടി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു ചെ​റു​ക്കാ​വി​ല്‍ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് പൂ​ര്‍​ണമാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ന​ട​ത്തി​യ​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി​ക്.​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക പൂ​മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.