സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന്
Friday, August 14, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​വി​ലെ 11 -ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ ഒരാൾക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ദ്യോ​ഗ​സ്ഥ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍​പോ​കേ​ണ്ട​തും ജി​ല്ലാ കൊ​റോ​ണ നി​യ​ന്ത്ര​ണ സെ​ല്ലി​ല്‍ (04952371471, 2376063, 2373901) വി​വ​രം അ​റി​യി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. നാ​ളെ കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.