ഹൈ​ക്കോ​ട​തി ന​ട​പ​ടി യു​ഡി​എ​ഫി​നു​ള​ള തി​രി​ച്ച​ടി: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ
Friday, August 14, 2020 11:12 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഷോ​പ്പിം​ഗ് മാ​ള്‍ ത​റ​ക്ക​ല്ലി​ട​ല്‍ സ്റ്റേ ​ചെ​യ്ത ​ഹൈ​ക്കോ​ട​തി ന​ട​പ​ടി യു​ഡി​എ​ഫി​നു​ള​ള തി​രി​ച്ച​ടി​യാ​ണെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ. കൊ​ടു​വ​ള​ളി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​യെ പ​ങ്കെ​ടു​പ്പി​കാ​ത്തെ​യാ​യി​രു​ന്നു മി​ക്ക​പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ താ​മ​ര​ശേ​രി ഷോ​പ്പിം​ഗ് മാ​ള്‍ ത​റ​ക്ക​ല്ലി​ട​ലാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്ക​ണ​മെ​ന്ന പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് ഹൈ​കോ​ട​തി വി​ധി. യു​ഡി​എ​ഫ് എ​ല്‍​ഡി​എ​ഫ് എ​ന്ന വേ​ര്‍​ത്തി​രി​വി​ല്ലാ​ത്തെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ടു​ക​ള്‍ ന​ല്‍​ക്കു​ന്ന​ത്. താ​മ​ര​ശേ​രി​യി​ല്‍ കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പ്പോ​ക​ലി​നേ​റ്റ അ​ടി​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്നും എം​എ​ല്‍​എ പ്ര​സ്ഥാ​വ​ന​യി​ല്‍ അ​റി​യി​ച്ചു.