കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം തു​ട​ര​ണം: മ​ന്ത്രി ശൈ​ല​ജ
Wednesday, September 16, 2020 10:56 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​നം തു​ട​ര​ണ​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ . ജി​ല്ല​യി​ലെ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ, ​ബി, സി ​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ളെ ഫ​സ്റ്റ്‌ലെെൻ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ളി​ലും സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ബി ​കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​കു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​ണ് സെ​ക്ക​ൻ​ഡ​റി ചി​കി​ത്സ കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കും. ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യ​മൊ​രു​ക്കി കൃ​ത്യ​ത​യോ​ടു​കൂ​ടി മാ​ത്ര​മേ ഇ​ത് ചെ​യ്യാ​ൻ പാ​ടു​ള്ളു. മെ​ഡി​ക്ക​ൽ ടീ​മു​മാ​യി നി​ര​ന്ത​ര​മാ​യ ബ​ന്ധ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്ത​ണം. മു​ന്നോ​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ കൂ​ടെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ചെ​യ്യാ​നു​ള്ള​ത്. ഓ​രോ മേ​ഖ​ല​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ മു​ഴു​വ​ൻ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കാ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ത​യാ​റാ​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് കോ​ള​ജാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത്. നി​ല​വി​ൽ 200 ബെ​ഡു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 13 ഐ​സി​യു ബെ​ഡു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 400 ബെ​ഡു​ക​ളാ​ക്കി ഉ​യ​ർ​ത്തും. 20 സ്റ്റെ​പ് ഡൗ​ൺ ഐസിയു​വും ഒ​രു​ക്കും. സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ, ഫി​സി​ഷ്യ​ൻ​മാ​ർ, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കും. കെ​എം​സി​ടി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്തി​ന​ടു​ത്ത് തൂ​ങ്ങം​പു​റ​ത്താ​ണ് ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ആ​ശു​പ​ത്രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ 300 ബെ​ഡു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. 12 ഐസി​യു ബെ​ഡുക​ളും കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള 12 ബെ​ഡു​ക​ളും നാ​ല് വെ​ൻ​റി​ലേ​റ്റ​റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 30 വ​ലി​യ സി​ലി​ണ്ട​റു​ക​ളും 25 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​എം​സി​ടി വൈ​റോ​ള​ജി ലാ​ബി​ൽ ആ​ർ ടി ​പി സി ​ആ​ർ, ട്രു​ന​റ്റ്, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.