മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​നെ യു​ഡിഎ​ഫ് ബ​ഹി​ഷ്കരി​ക്കും
Wednesday, September 16, 2020 10:56 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​ന്യാ​യ​മാ​യി അ​ട​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ത​ൻ​മൂ​ലം നൂ​റ്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കു​ക​യും ചെ​യ്ത മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​വാ​ൻ പേ​രാ​മ്പ്ര കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ചേ​ർ​ന്ന പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ ടി.​കെ.​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിസിസി സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​സ്.​പി കു​ഞ്ഞ​മ്മ​ത്, എ​സ്.​കെ. അ​സ്സ​യി​നാ​ർ, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. രാ​ഗേ​ഷ്, കെ.​പി വേ​ണു​ഗോ​പാ​ൽ, രാ​ജ​ൻ മ​രു​തേ​രി, മ​നോ​ജ് എ​ടാ​ണി, വി.​സി ചാ​ണ്ടി, കെ.​കെ.​വി​നോ​ദ​ൻ, എ​ര​വ​ത്ത് മു​നീ​ർ, രാ​ജ​ൻ​വ​ർ​ക്കി, ടി.​കെ ബാ​ല​ഗോ​പാ​ൽ, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ, പി .​ടി .അ​ഷ​റ​ഫ്, ടി .​പി മു​ഹ​മ്മ​ദ്, പി.​എം. പ്ര​കാ​ശ്, ആ​ർ.​പി. ഷോ​ബി​ഷ്, കെ.​എ ജോ​സു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.