സി​പി​എം പാ​ര്‍​ട്ടി പ​രി​പാ​ടി​യാ​ക്കി മാ​റ്റി​യ​താ​യി ആ​രോ​പ​ണം
Monday, September 21, 2020 11:27 PM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ന​ട​ന്ന വ​യോ​ജ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം സി​പി​എം പാ​ര്‍​ട്ടി പ​രി​പാ​ടി​യാ​ക്കി മാ​റ്റി​യെ​ന്ന് കൂ​ത്താ​ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ആ​രോ​പി​ച്ചു.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യാ​ണ് സി​പി​എം പാ​ര്‍​ട്ടി പ​രി​പാ​ടി​യാ​ക്കി​മാ​റ്റി​യെ​ന്നു ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. മെം​ബ​റും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണം വ​രെ പ​രി​ശ്ര​മി​ച്ച ഇ.​ടി. സ​ത്യ​ന്‍ ചെ​യ​ര്‍​മാ​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു​വെ​ങ്കി​ലും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് മെം​ബ​റെ മാ​ത്രം ഒ​ഴി​വാ​ക്കി​കൊ​ണ്ട് സ​മാ​ന്ത​ര പ്ര​ച​ര​ണം ന​ട​ത്തി പാ​ര്‍​ട്ടി പ​രി​പാ​ടി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ആ​രോ​പ​ണം.
പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ പോ​ലും പാ​ലി​ക്കേ​ണ്ടു​ന്ന മാ​ന്യ​ത കാ​ണി​ക്കാ​തെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും അ​റി​വോ​ടെ ന​ട​ത്തി​യ രാ​ഷ്ട്രി​യ നാ​ട​കം പൊ​തു​ജ​നം തി​രി​ച്ച​റി​യു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ദാ​സ് ഓ​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​എം പാ​ര്‍​ട്ടി പ​രി​പാ​ടി ആ​ക്കി മാ​റ്റി​യ ന​ട​പ​ടി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൂ​ത്താ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ രാ​ജ് മാ​ങ്ങോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.