മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, September 23, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വയ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി​യി​ല്‍ നി​ന്നും പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ ഡി​ഡി​ഇ ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡ് വച്ച് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഉ​ഷാ​ദേ​വി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ധ്യ ക​റ​ണ്ടോ​ട് , ജി​ല്ലാ വൈ​സ്. പ്ര​സി​ഡ​ന്‍റ് എ​സ്.​പി. കൃ​ഷ്ണ വേ​ണി, പു​തു​പ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​സാ​മ്മ പു​തു​പ്പാ​ടി ഉ​ള്‍​പ്പെ​ടെ നാ​ലു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​മേ​ശ് ന​മ്പി​യ​ത്ത്, എം.​സി. സു​ധാ​മ​ണി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഗൗ​രി​പു​തി​യോ​ത്ത്, സ​ന്ധ്യ​ക​റ​ണ്ടോ​ട്, നേ​താ​ക്ക​ളാ​യ എ​സ് പി ​കൃ​ഷ്ണ​വേ​ണി, വി ​എ​ച്ച് ജ​മീ​ല, പ്ര​മീ​ള ബാ​ല​ഗോ​പാ​ല്‍, സൗ​ദ​ബീ​ഗം, പ്രേ​മ​വ​ല്ലി, ലി​സാ​മ്മ പു​തു​പ്പാ​ടി, കോ​മ​ള​വ​ല്ലി ന​ന്ദ​ന്‍, കെ ​പ്ര​മീ​ള, സു​ജാ​ര​മേ​ശ്, റ​ജു​ല​ തെ​റ്റ​യി​ല്‍, മി​നി​ ര​മേ​ശ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.