ചു​ര​വും അ​ണുവി​മു​ക്ത​മാ​ക്കി; ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു
Saturday, September 26, 2020 11:26 PM IST
താ​മ​ര​ശേ​രി: ജി​ല്ല​യി​ല്‍ കോ​വി​ഡ് ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​രം സം​ര​ക്ഷ​ണ സ​മി​തി, താ​മ​ര​ശേ​രി പോ​ലീ​സ്, വൈ​റ്റ് ഗാ​ര്‍​ഡ് പു​തു​പ്പാ​ടി, പൂ​നൂ​ര്‍ ക്രെ​യി​ന്‍ സ​ര്‍​വീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ല​ക്കി​ടി പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ്, വ്യു ​പോ​യ​ന്‍റ് പ​രി​സ​രം, ന​ലാം വ​ള​വ് പ​രി​സ​രം എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി. ചു​രം വ്യൂ ​പോ​യ​ന്‍റ് പ​രി​സ​ര​ത്ത് ബോ​ധ​വ​ത്ക്ക​ര​ണ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചു.

താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്‌​ഐ സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് മൊ​യ്തു മു​ട്ടാ​യി, സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍, ഖ​ജാ​ന്‍​ജി, വി.​കെ. താ​ജു​ദ്ദീ​ന്‍, വൈ​റ്റ് ഗാ​ര്‍​ഡ് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക്യാ​പ്പ്റ്റ​ന്‍ കോ​യ, അ​ബ്ദു, എ​ന്നി​വ​രും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും വൈ​റ്റ് ഗാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ക​രും പൂ​നൂ​ര്‍ ക്രെ​യി​ന്‍ സ​ര്‍​വീ​സ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.