കോ​വി​ഡ് വ്യാ​പ​നം: പേ​രാ​മ്പ്ര​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​നു തീ​രു​മാ​നം
Thursday, October 1, 2020 11:21 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​രാ​മ്പ്ര​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​നു തീ​രു​മാ​നം. വാ​ർ​ഡു​ക​ളി​ൽ ആ​കെ​യു​ള്ള വീ​ടു​ക​ളെ 40-50 വീ​ടു​ക​ളു​ള്ള ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ​ക്ക് ചു​മ​ത​ല ന​ൽ​കും. പ​ൾ​സ്‌ ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗം വ​ള​ണ്ടി​യ​ർ​മാ​ർ​ അ​റി​ഞ്ഞി​രി​ക്ക​ണം. പ്രാ​യ​മു​ള്ള ആ​ളു​ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യ​ണം.​
എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ബാ​ങ്കു​ക​ളി​ലും ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. മ​ത്സ്യ, മാം​സ ക​ട​ക​ളി​ലു​ള്ള​വ​ർ ഗ്ലൗ​സ് ഉ​പ​യോ​ഗി​ക്ക​ണം. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​യ്ക്കി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. ടൗ​ൺ അ​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മ​ത്സ്യമാ​ർ​ക്ക​റ്റി​ലെ വി​ല്പ​ന കാൽനട യാത്രക്കാർക്കോ ഗ​താ​ഗ​ത​ത്തി​നോ ത​ട​സ​മാ​കാ​ത്ത രീ​തി​യി​ൽ പി​ന്നോ​ട്ട് നീ​ക്ക​ണം,