കോഴിക്കോട്ട് 926 പേ​ര്‍​ക്ക് കോവിഡ്
Sunday, October 18, 2020 12:52 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 926 കോവിഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 25 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 896 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

8034 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. 11.32 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ്‌ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 11183 ആ​യി. എ​ട്ടു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1057 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​വ​ര്‍ - 1. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 1 (ഡി​വി​ഷ​ന്‍ 56). ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ -4. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 2 (ത​ങ്ങ​ള്‍​സ് റോ​ഡ്), ചാ​ത്ത​മം​ഗ​ലം - 1, മു​ക്കം - 1. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ -25. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 10. (മേ​രി​ക്കു​ന്ന്, ബേ​പ്പൂ​ര്‍, ന​ടു​വ​ട്ടം), ച​ക്കി​ട്ട​പ്പാ​റ - 4, ന​രി​ക്കു​നി - 2, അ​ത്തോ​ളി -1, കു​രു​വ​ട്ടൂ​ര്‍ -1, മ​ണി​യൂ​ര്‍ - 1, മാ​വൂ​ര്‍ - 1, ഒ​ള​വ​ണ്ണ -1, പെ​രു​വ​യ​ല്‍ - 1, ത​ല​ക്കു​ള​ത്തൂ​ര്‍ - 1, തി​രു​വ​ള്ളൂ​ര്‍ - 1 തി​രു​വ​മ്പാ​ടി - 1.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 8, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ -5 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍), ചെ​റു​വ​ണ്ണൂ​ര്‍.​ആ​വ​ള - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ച​ക്കി​ട്ട​പ്പാ​റ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), കോ​ട​ഞ്ചേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക). പു​തു​താ​യി വ​ന്ന 832 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 31541പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാണ്.

ഇ​തു​വ​രെ 1,15,478 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 385 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3570 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​കെ 4,95,853 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 4,94,927 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 4,59,496 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.