അ​ധ്യാ​പ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, October 19, 2020 10:05 PM IST
പേ​രാ​മ്പ്ര : ചെ​റു​വ​ണ്ണൂ​ര്‍ ആ​വ​ള യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും ക​ലാ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​വ​ള​യി​ലെ ര​വി അ​രീ​ക്ക​ല്‍ (47) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ര​ള്‍ മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ കാ​ല​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ​വ​ള യു​പി സ്‌​കൂള്‍ മാ​നേ​ജ​ര്‍ പ​രേ​ത​നാ​യ അ​രീ​ക്ക​ല്‍ ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ​യും ജാ​നു അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍, ആ​വ​ള യുപി സ്‌​കൂള്‍), ബാ​ബു (റി​ട്ട.അ​ധ്യാ​പ​ക​ന്‍, പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ്), വി​ജ​യ​ന്‍ (അ​ധ്യാ​പ​ക​ന്‍,ആ​വ​ള യു​പി സ്‌​കൂള്‍), ശ​ശി (അ​ധ്യാ​പ​ക​ന്‍, ആ​വ​ള യു​പി സ്‌​കൂള്‍).