കോ​വി​ഡ്: അ​ഴി​യൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു
Monday, October 19, 2020 10:05 PM IST
വ​ട​ക​ര: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് സ്ത്രി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു. അ​ഞ്ചാം വാ​ര്‍​ഡ് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ വാ​ഴ​യി​ല്‍ മീ​ത്ത​ല്‍ അ​ജി​ത (53), പ​തി​നെ​ട്ടാം വാ​ര്‍​ഡി​ലെ ത​യ്യി​ല്‍ ലീ​ല (78) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ജി​ത ത​ല​ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലും ലീ​ല വീ​ട്ടി​ലു​മാ​ണ് മ​രി​ച്ച​ത്.

ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് അ​ജി​ത 26 ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​വി​വാ​ഹി​ത​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​ഹോ​ദ​ര​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ള്‍‌: ക​രു​ണാ​ക​ര​ന്‍, സ​രോ​ജ​നി ,കാ​ര്‍​ത്തി​ക, പ​രേ​ത​രാ​യ രാ​ഘ​വ​ന്‍, ദേ​വ​കി, ബാ​ല​കൃ​ഷ്ണ​ന്‍. മൃ​ത​ദേ​ഹം ക​ണ്ണൂ​രി​ലെ മൊ​കേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം മ​റ​വ് ചെ​യ്യാ​ന്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ മ​ര​ണ​പ്പെ​ട്ട ലീ​ല​യു​ടെ വീ​ട്ടു​കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നു മ​ര​ണ​ശേ​ഷം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി യി​ല്‍ ന​ട​ത്തി​യ ട്യൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭ​ര്‍​ത്താ​വ്:​പു​രു​ഷു. മ​ക്ക​ള്‍: സ​ന്ദാ​ന​ന്ദ​ന്‍(​മാ​ട​പ്പീ​ടി​ക ഹോ​ട്ട​ല്‍ ), രാ​ജേ​ഷ്, ശൈ​ല​ജ, ശ്രീ​ജ, പ​രേ​ത​നാ​യ ബാ​ബു. മ്യ​ത​ദേ​ഹം കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പൊ​തു ശ്മാ​ശാ​ന​ത്തി​ല്‍ മ​റ​വ് ചെ​യ്യും.