കു​ര​ങ്ങു​ക​ളും മ​ല​യ​ണ്ണാ​നും വീ​ടു​ക​ളി​ല്‍; പൊ​റു​തി​മു​ട്ടി പൂ​വ​ന്‍​മ​ല നി​വാ​സി​ക​ള്‍
Sunday, October 25, 2020 11:05 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ച​മ​ലി​ല്‍ പൂ​വ​ന്‍​മ​ല, മു​ട്ടു​ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ത്തി​ലും കു​ര​ങ്ങ്, മ​ല​യണ്ണാ​ന്‍ എ​ന്നി​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ടു​ക​ളി​ല്‍ ക​യ​റി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റും എ​ടു​ത്തുകൊ​ണ്ടു​പോ​കു​ന്ന​തും കാ​ര്‍​ഷി​ക വി​ള​കള്‍ ന​ശി​പ്പി​ക്കു​ന്ന​തുംമൂലം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് പൂ​വ​ന്‍​മ​ല പ്ര​ദേ​ശ​വാ​സി​ക​ള്‍.
ബ​ഹ​ള​മി​ട്ട് ഓ​ടി​ക്കാൻ ശ്രമിച്ചാൽ അ​ക്ര​മി​ക്കാ​നെ​ത്തു​ന്ന കു​ര​ങ്ങു​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്. ച​മ​ല്‍ പ്ര​ദേ​ശ​ത്ത് കാ​ട്ടുപ​ന്നി​ക​ളു​ടെ അ​ക്ര​മ​ണ​ത്തോ​ടൊ​പ്പം കു​ര​ങ്ങു​ക​ളും മ​ല​യ​ണ്ണാ​നും കൂ​ട്ട​മാ​യെ​ത്തി വി​ള ന​ശി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ വ​ല​യു​ക​യാ​ണ്.
വ​ന്യ ജീ​വി​ക​ളി​ല്‍നി​ന്ന് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​ര്‍​ജ് താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ അ​ന്വേ​ഷി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ നെ​രോ​ത്ത് പ​റ​ഞ്ഞു.